ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിദ്യാർത്ഥിനിയെ നിർബന്ധിച്ചുകൊണ്ടിരുന്നു. നിരന്തരമായ ഈ സമീപനം വിദ്യാർത്ഥിനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. എന്തു ചെയ്യണമെന്ന ആശങ്കയും anxiety യും അലട്ടികൊണ്ടിരുന്നതിനാൽ ആരോടും തുറന്നുപറയാൻ സാധിക്കാത്ത ഒരു സാഹചര്യത്തിലായി. കോളേജിൽ ഇത്തരത്തിലുള്ള ഒരു ദുരനുഭവം മുൻപ് ചൂണ്ടിക്കാട്ടിയ ഈ വിദ്യാർത്ഥിനിയോട് അദ്ധ്യാപകർ സ്വീകരിച്ച മനോഭാവവും വിദ്യാർത്ഥിനിക്ക് തുറന്നുപറയാൻ തടസ്സമായി. വീണ്ടും അദ്ദേഹം ശാരീരികമായി വിദ്യാർത്ഥിനിയെ കീഴ്‌പ്പെടുത്തുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തിരുന്നു.